Wednesday, July 2, 2025 5:47 pm

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

സ്പോട്ട് അഡ്മിഷന്‍
ഇലവുംതിട്ട ഗവ. ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിച്ച ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരു വര്‍ഷം) ട്രേഡില്‍  ഒഴിവുളള രണ്ട് സീറ്റുകളിലേക്ക് ഈ മാസം മൂന്നു മുതല്‍ 14 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷകര്‍ എസ്എസ്എല്‍സി വിജയിച്ച സര്‍ട്ടിഫിക്കറ്റ്,  റ്റിസി, ഫീസ് എന്നിവ സഹിതം ഇലവുംതിട്ട ഗവ ഐടിഐ  (വനിത) മെഴുവേലിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468  2259952, 9446113670, 9447139847 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.

എല്‍പി സ്‌കൂള്‍ ടീച്ചര്‍  അഭിമുഖം ഈ മാസം അഞ്ചു മുതല്‍
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം)  (കാറ്റഗറി നം.516/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 5, 6, 07, 27, 28, 29  തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ മൂന്നാം ഷെഡ്യൂള്‍ പ്രകാരമുളള അഭിമുഖം നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍  മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്.

ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍,  എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍  അപ്ലോഡ്  ചെയ്യേണ്ടതും അതിന്റെ പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
ഫോണ്‍. 0468 2222665.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍വെ ജോലികളുടെ ആവശ്യത്തിലേക്കായി ഉറപ്പുളള നിശ്ചിത അളവിലുള്ള സര്‍വെ കല്ലുകള്‍ വിതരണം ചെയ്യുന്നതിലേക്ക് പ്രാദേശിക വില നിശ്ചയിക്കുന്നതിന് മുദ്ര വച്ച ക്വട്ടേഷനുകള്‍  ക്ഷണിച്ചു. ക്വട്ടേഷനുകള്‍  ഡെപ്യൂട്ടി ഡയറക്ടര്‍ (സര്‍വെ), കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 12 ന് ഉച്ചക്ക് 2.30 വരെ.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന 13 മണ്ണ് സംരക്ഷണ പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0468 2224070.

ശബരിമല തീര്‍ഥാടനം: യോഗം 11ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജനുവരി 11ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേരും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...