ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. സൊനാല്‍ബെന്‍ ഗെയ്ക് വാദ് (37), മകന്‍ ഗണേഷ് (17), മകള്‍ പ്രഗതി (15), മുത്തശി സുഭദ്രാബെന്‍ (70) എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ ഒധവ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്. കണ്ടെത്തിയപ്പോള്‍ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. മകളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നും കാണിച്ച്‌ സൊനാല്‍ബെന്നിന്റെ മാതാവ് സഞ്ജുബെന്‍ പോലിസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വിനോദ് ഗെയ്ക് വാദ് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഗുജറാത്തിലെ ദാഹോദിലെക്ക് വരവെയാണ് ഇയാളെ ബസ്സില്‍ നിന്ന് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറിയിച്ചു. അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഇത് മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് മക്കളെയും ഭാര്യയുടെ മുത്തശ്ശിയെയും കൊലപ്പെടുത്തിയതെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ സൂററ്റിലേക്ക് പോയി. പിന്നീട് അഹമ്മദാബാദിലേക്കും ഇന്‍ഡോറിലേക്കും. ഇന്‍ഡോറില്‍ നിന്ന് വീണ്ടും ഗുജറാത്തിലേക്ക് മടങ്ങവെയാണ് പോലിസിന്റെ പിടിയിലാവുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് നിരവധി സംഘങ്ങള്‍ രൂപീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...