റോഡ് നിര്‍മ്മാണ രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ജില്ലയില്‍ റോഡ് നിര്‍മ്മാണ രംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. നവീകരിച്ച തൊടുപുഴ – പുളിയന്‍മല റോഡിന്റെ പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി പോലുള്ള ഫണ്ടുകള്‍ ഉപയോഗിച്ച്‌ റോഡുകള്‍ നിലവാരമുള്ളവയായിമാറ്റുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് വികസന രംഗത്തെ സൂചികയില്‍ നമ്മുടെ സംസ്ഥാനത്തെ ഏറെ മുന്നില്‍ എത്തിക്കും. നിലവില്‍ തൊടുപുഴ – പുളിയന്‍മല റോഡിന്റെ 39 കിലോ മീറ്റര്‍ ദൂരമായ പാറമടവരെയാണ് നവീകരിച്ചിരിക്കുന്നത്. പാറമട മുതലുള്ള നവീകരണത്തിനായി 2 കോടി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്ജ് കെ.കെ ഷാമോന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ്, വൈസ് പ്രസിഡന്റ് ഗീതാ തുളസീധരന്‍, ജില്ലാ വികസന സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, അറക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിനി തോമസ്, ഷിബു ജോസഫ്, ടോമി വാളികുളം, സിന്ധു പി.എസ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശൈലേന്ദ്രന്‍ യു.എം എന്നിവര്‍ സംസാരിച്ചു.

തൊടുപുഴ, കോട്ടയം, മൂലമറ്റം, മുട്ടം എന്നിവിടങ്ങളില്‍ നിന്നും ഇടുക്കി ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചേരുവാനുള്ള ഏറ്റവും പ്രധാന പാതയാണ് തൊടുപുഴ – പുളിയന്‍മല റോഡ്. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി ഡാമിലേക്കും ഏളുപ്പത്തില്‍ എത്താനാകും. റോഡിന്റെ 33 കിലോമീറ്റര്‍ ദൂരത്തില്‍ നവീകരണത്തിനായി അഞ്ച് കോടി രൂപയ്ക്കാണ് 2020ല്‍ ഭരണാനുമതി ലഭിച്ചത്. ഇതുപയോഗിച്ച്‌ റോഡിലെ അറ്റകുറ്റപണികള്‍, കലുങ്കുകളുടെ നിര്‍മ്മാണം, വശങ്ങളിലെ സംരക്ഷണഭിത്തികള്‍, ഓടകളുടെ നിര്‍മ്മാണം, റോഡ് മാര്‍ക്കിങ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍ എന്നിവ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

മുറിഞ്ഞപുഴ – മതമ്പ റോഡിന് മൂന്നു കോടി രൂപ കൂടി അനുവദിച്ചതായി വാഴൂര്‍ സോമന്‍ എംഎല്‍എ. നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നവീകരിച്ച മുറിഞ്ഞപുഴ – മതമ്പ റോഡിന്റെ ഉദ്ഘാടനം ചടങ്ങില്‍ കണയങ്കവയലില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലയിലെ റോഡുകള്‍ പലതും തകര്‍ന്നു കിടക്കുകയാണെന്നും അവയെല്ലാം ത്രിതല പഞ്ചായത്ത് മുഖേനയും പിഡബ്‌ള്യുഡി മുഖേനയും പി.എം.ജി.എ.സ്.വൈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചും നവീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികായണെന്നും എംഎല്‍എ പറഞ്ഞു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ് അധ്യക്ഷത വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, ട്രാക്കോ കേബിള്‍ ചെയര്‍മാന്‍ അഡ്വ.അലക്‌സ് കോഴിമല, ഇകെ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...