ബിയർ വാങ്ങി നൽകാൻ വിസമ്മതിച്ച സുഹൃത്തിനെ കൊലപ്പെടുത്തി ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബിയർ വാങ്ങി നൽകാൻ വിസമ്മതിച്ച സുഹൃത്തിനെ കൊലപ്പെടുത്തിയ മുപ്പത്തിആറുകാരൻ അറസ്റ്റിൽ. മുംബൈയിലെ സബർ‌ബൻ ‌ജോഗേശ്വരിയിലാണ് സംഭവം. അജയ് കുപ്പു സ്വാമി എന്ന ഇരുപത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. സോനു എന്ന് വിളിക്കുന്ന ഷൺമുഖം രാജേന്ദ്രയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അന്നേദിവസം രാവിലെ സോനു, അജയിയോട് ഒരു കുപ്പി ബിയർ വാങ്ങികൊണ്ടുവരാൻ പറഞ്ഞു. എന്നാൽ ഈ ആവശ്യം അജയ് നിരസിക്കുകയായിരുന്നു. പിന്നാലെ രാത്രിയിൽ അജയിയും സഹോദരനും പ്രതിയും കൂടി നടക്കാൻ ഇറങ്ങി.

ഇതിനിടയിൽ എന്തുകൊണ്ടാണ് തനിക്ക് ബിയർ വാങ്ങി നൽകാത്തതെന്ന് സോനു ചോദിച്ചു. ഇത് സംബന്ധിച്ച സംസാരം വാക്കുത്തർക്കത്തിലേക്ക് നയിക്കുകയും കുപിതനായ സോനു സുഹൃത്തിനെ കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അജയ് മരിച്ചുവെന്ന് പോലീസ്  പറയുന്നു. കൊലയ്ക്ക് പിന്നാലെ സോനു രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...