വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വേളം : വലകെട്ട് വെയിറ്റിങ് ഷെഡിൽ നിന്ന വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ചെക്യാട് സ്വദേശി ശിബിൻലാലിനെ കുറ്റ്യാടി പോലീസ് അറസ്റ്റുചെയ്തു. ഇയാൾ എത്തിയ കാർ കസ്റ്റഡിയിലെടുത്തു. ബിരുദ വിദ്യാർഥിനിയോട് കാറിൽ പോകുമ്പോൾ മോശമായി പെരുമാറി എന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നെന്ന് കുറ്റ്യാടി പോലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പോലീസിന് ആദ്യം ലഭിച്ച വിവരം. സ്ഥലത്തെത്തിയ എസ്ഐയും സംഘവും യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തു. പിതാവിനൊപ്പം വിദ്യാർഥിനിയും സ്റ്റേഷനിൽ ഹാജരായി. എന്നാൽ വിദ്യാർഥിനിക്കോ പിതാവിനോ പരാതിയുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കാർ കസ്റ്റഡിയിലാണ്. യുവാവിന്റെ പെരുമാറ്റത്തിൽ പന്തികേടുതോന്നിയ വിദ്യാർഥിനി വിവരം കടക്കാരനോട് പറഞ്ഞതോടെയാണ് നാട്ടുകാർ ഇടപെട്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...