ചെടി നനച്ചപ്പോള്‍ ദേഹത്ത് വെള്ളം തെറിച്ചതില്‍ പ്രകോപനം ; അയല്‍വാസിയെ കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂരില്‍ ചെടി നനച്ചപ്പോള്‍ വെള്ളം തെറിച്ചതിന്റെ പേരില്‍ അയല്‍വാസിയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പനമുക്ക് താണിപ്പാടം കാരയില്‍ കുട്ടനെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 15-ാം തീയതി ഉച്ച 3.45ഓടെയാണ് സംഭവം. അയല്‍വാസിയായ താഴത്ത് വീട്ടില്‍ ബോസിനെയാണ് കുട്ടന്‍ ആക്രമിച്ചത്. ബോസിന്റെ മതിലിനോട് ചേര്‍ന്നുള്ള ചെടികള്‍ക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം നനയ്ക്കുന്നതിനിടെ വഴിയിലൂടെ നടന്നുപോവുകയായിരുന്ന കുട്ടന്റെ ദേഹത്ത് വെള്ളത്തുള്ളികള്‍ തെറിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പ്രകോപിതനായ കുട്ടന്‍ വീട്ടില്‍ ചെന്ന് ഇരുമ്പുവടി എടുത്തുകൊണ്ടുവന്ന് ബോസിന്റെ നെറുകയില്‍ അടിക്കുകയായിരുന്നു.

അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബോസ് കുഴഞ്ഞു വീണു. ഇയാളെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടനെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുകയായിരുന്നു. മുന്‍പ് രണ്ട് പ്രാവശ്യം ബോസിനെയും ഭാര്യയേയും കുട്ടന്‍ ആയുധം ഉപയോഗിച്ച് അടിച്ച് പരുക്കേല്‍പ്പിച്ചിട്ടുണ്ട്. ഈ കേസുകള്‍ കോടതിയില്‍ വിചാരണയിലിക്കെയാണ് പുതിയ സംഭവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.ഇ.ബി.യുടെ പഴയ നഷ്ടം ഈടാക്കാൻ നാലുവർഷം സർച്ചാർജ് ചുമത്തും

0
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടമായ അയ്യായിരംകോടി രൂപയോളം ഈടാക്കാൻ നാലുവർഷം...

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...