കോയമ്പത്തൂര്‍ : സ്വന്തം മകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള അണ്ണൂരിലാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസ്സുള്ള മകളെ പീഡിപ്പിച്ചത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നടന്ന സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് അമ്മയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ മുപ്പത്തിയെട്ടുകാരനായ ഭര്‍ത്താവിനെതിരെ ലൈംഗിതിക്രമം പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
സ്വന്തം മകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പിതാവ് അറസ്റ്റില്‍
- Advertisment -
Recent News
- Advertisment -
Advertisment