പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : റാന്നി പഴവങ്ങാടി സ്വദേശി വിനോയ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കീഴ്‌വായ്‌പ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി സ്വദേശി ഇലവുങ്കൽ വീട്ടിൽ വിനോയ് (45) യാണ് കീഴ്വായ്പൂർ പോലീസിന്റെ പിടിയിലായത്. 2026 ഏപ്രിൽ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുൻപും ഇയാൾ ഇത്തരത്തിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് കീഴ്വായ്പൂർ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഓ അജീബ് ഇ., എസ്.ഐ അനീഷ്, സി.പി.ഓ മാരായ അമൽ മോഹൻ, വിഷ്ണു ഐ.വി, സന്തോഷ്‌ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് തുടരന്വേഷണത്തിനായി ഇവിടേയ്ക്ക് കൈമാറുമെന്ന് കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഓ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...

കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ

0
തിരുവനന്തപുരം: കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ....

ട്രംപിന്റെ പുതിയ നിര്‍ദേശം: ഹോര്‍മുസ് കടലിടുക്കിന് ‘ട്രംപ് സ്‌ട്രെയിറ്റ്’ എന്ന് പേരിട്ടാലോ?

0
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് സ്‌ട്രെയിറ്റ്' എന്നാക്കി മാറ്റണോ എന്ന...

കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി

0
കൽപ്പറ്റ: കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി...