ചങ്ങരംകുളം : തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിവില കുറച്ച് വിൽപന നടത്തിയ കട ഉടമ അറസ്റ്റിൽ. എടപ്പാൾ സ്വദേശി അഫ്സലിനെയാണ് (31) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. നരണിപ്പുഴ റോഡിലെ എംഎസ് കോഴിക്കടയിലാണ് സംഭവം. മാർക്കറ്റ് വിലയിലും കുറച്ച് വിൽപന നടത്തുന്ന കടയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നല്ല തിരക്കായിരുന്നു. ഇതില്‍ സംശയം തോന്നിയിരുന്ന മറ്റ് കച്ചവടക്കാര്‍ കടയില്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ഇലക്ട്രോണിക് യന്ത്രത്തിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തുകയും ചെയ്തു. പിന്നിട് പോലീസില്‍ അറിയിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഇയാളെ അറ്റസ്റ്റ് ചെയ്യുകയായിരുന്നു.
തൂക്കത്തിൽ കൃത്രിമം;കോഴിവില കുറച്ച് വിൽപനനടത്തിയ ആള്‍ അറസ്റ്റില്‍
RECENT NEWS
Advertisment