ആലപ്പുഴ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വ്യാജസന്ദേശം അയച്ചയാള്‍ അറസ്റ്റില്‍. തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ തീവണ്ടിയുണ്ടെന്ന വ്യാജസന്ദേശം നല്‍കിയ യുപി സ്വദേശിയെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന നിര്‍മാണത്തൊഴിലാളി ഇംറാനെ(30)യാണ് സിഐ ടി. മനോജും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വ്യാജസന്ദേശം അയച്ചയാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment