സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തി : പ്രമാടം സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തുകയും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക വൈകൃതം കാട്ടുകയും ചെയ്തയാളെ പത്തനംതിട്ട പോലീസ് പിടികൂടി. പ്രമാടം പൊക്കിത്താരപടിയില്‍ കോട്ടുകിഴക്കേതില്‍ വീട്ടില്‍ സുജിത്ത് നായര്‍ (ബല്‍ജിത്ത് – 45) നെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ വിവിധ വീടുകളില്‍ കയറി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു ഇയാളുടെ പ്രധാനപരിപാടി. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ നാട്ടുകാര്‍ ഇയാളെ ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു. ഓടുന്നതിനിടെ കണ്ടത്തില്‍ വീണ് ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിനു ശേഷം ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...