യുവാക്കൾക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്ന് എംഡിഎംഎയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ ബത്തേരി മുള്ളന്‍ക്കുന്ന് കണ്ടാക്കൂല്‍ വീട്ടില്‍ കെ. അനസ് (34) ആണ് ബത്തേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നവംബര്‍ 20നാണ് മന്തട്ടിക്കുന്നിലെ വീട്ടില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ യുവാക്കള്‍ പോലീസ് പിടിയിലായത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനസിനായി പോലീസ് അന്വേഷണം തുടരുന്നതിനിടെ ഡിസംബര്‍ 29ന് കോഴിക്കോട് തിരുവള്ളൂരില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ ബൈജു (23), ചെതലയം കയ്യാലക്കല്‍ വീട്ടില്‍ കെ.എം ഹംസ ജലീല്‍ (28), മൂലങ്കാവ് കാടന്‍തൊടി വീട്ടില്‍ കെ.ടി നിസാര്‍(34), കൈപ്പഞ്ചേരി പുന്നപ്പറമ്പില്‍ വീട്ടില്‍ പി.ആര്‍ ബവനീഷ് (23) എന്നിവരെയാണ് കേസില്‍ ആദ്യം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പ്രതികളിലൊരാളായ ബൈജുവിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 21.48 ഗ്രാം എം.ഡി.എം.എയും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ബത്തേരി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജെസ്വിന്‍ ജോയ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലബ്‌നാസ്, മുസ്തഫ, സിവില്‍ പോലീസ് ഓഫീസര്‍ സിജോ എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യപ്രതിയായ അനസിനെ പിടികൂടിയത്. അനസിന് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന കണ്ണികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...