സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മരട് : തമിഴ്‌നാട് സ്വദേശിനിയുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. മധുര സ്വദേശി രാമസ്വാമി മകന്‍ അയ്യനാറി (31) നെയാണ് തിരുവനന്തപുരത്ത് നിന്നു മരട് പോലീസ് പിടികൂടിയത്. വര്‍ഷങ്ങളായി മരടില്‍ താമസിച്ച്‌ ജോലി ചെയ്തുവന്നിരുന്ന തമിഴ്‌നാട് സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് അഞ്ചു പവന്‍ സ്വര്‍ണവും 21,000 രൂപയും പ്രതി മോഷ്ടിച്ചത്.

കഴിഞ്ഞ നവംബര്‍ ഒമ്പതിനായിരുന്നു സംഭവം. വീട്ടുകാര്‍ പുറത്ത് പോയിരുന്ന സമയത്ത് പ്രതി വീട്ടിലെത്തിയാണ് മോഷണം നടത്തിയത്. ഫോണില്‍ വീട്ടുകാരെ വിളിച്ച്‌ വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കിയ ശേഷം താക്കോല്‍ വെക്കുന്ന സ്ഥലം അറിയാവുന്ന പ്രതി വീട് തുറന്ന് അകത്ത് കയറി മോഷ്ടിച്ച്‌ കടന്നുകളയുകയായിരുന്നു. വീട്ടുകാര്‍ മരട് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തിരുവനന്തപുരത്ത് ഒരു ബേക്കറിയില്‍ ജോലി ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. മരട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്‍റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ ജി. ഹരികുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍രാജ്, വിനോദ് വാസുദേവന്‍, പ്രശാന്ത് ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...