കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി സാമൂഹ്യവിരുദ്ധര്‍

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടo : നെടുങ്കണ്ടത്ത് രാത്രിയുടെ മറവില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തി. രാവിലെ ടാപ്പ് തുറന്നപ്പോള്‍ വിഷത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാല്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിധവയും മകളും അപകടം കൂടാതെ രക്ഷപ്പെട്ടു. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടിവെള്ളത്തില്‍ കലര്‍ത്തിയത് ഇടുക്കിയിലെ ഏലക്കാടുകളില്‍ മുമ്പ് ഉപയോഗിച്ചിരുന്ന കൊടും വിഷമായ കീടനാശിനി.

നെടുങ്കണ്ടം ഇല്ലിക്കാനത്ത് മെറീന ടോമിയുടെ പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കിലാണ് സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയത്. വിധവയായ അമ്മയും മകളും വീടിനുള്ളില്‍ ഒറ്റയ്ക്കാക്കായിരുന്നു താമസം. അടുക്കളയില്‍ പാചകത്തിനായി വെള്ളം എടുക്കവേയാണ് നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൂടുതല്‍ ജലം ശേഖരിച്ചപ്പോള്‍ രൂക്ഷ ഗന്ധവും അനുഭവപ്പെട്ടു.

രണ്ട് വീട്ടുകാരാണ് ഈ ടാങ്കില്‍ നിന്നും ജലം ഉപയോഗിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കില്‍ വിഷം കലര്‍ത്തിയിട്ടുള്ളതായി കണ്ടെത്തിയത്. നെടുങ്കണ്ടം പോലീസില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പരാതി നല്‍കി. നിരവധി കുടുംബങ്ങളുടെ കുടിവെള്ള ടാങ്കുകള്‍ തുറസ്സായ സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണന്നും ഉടനടി നടപടി സ്വീകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...