കെഎസ്‌ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കും ; ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കെഎസ്‌ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സര്‍വീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും കെഎസ്‌ആര്‍ടിസി തുടങ്ങാനിരിക്കുന്ന സര്‍വീസാണ് ഗ്രാമവണ്ടി. സംസ്ഥാന ബജറ്റില്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സ്പോണ്‍സര്‍ഷിപ്പിന്റെ കൂടി അടിസ്ഥാനത്തില്‍ കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുള്ള കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും ഗ്രാമവണ്ടികള്‍ അനുവദിക്കുക. സര്‍വീസിനുള്ള ഇന്ധനചെലവ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. ജീവനക്കാരുടെ ശമ്പളവും ബസിന്റെ അറ്റകുറ്റപണിയും കെഎസ്‌ആര്‍ടിസി വഹിക്കും. ഗ്രാമവണ്ടികള്‍ അടുത്ത ഏപ്രിലോടെ നിരത്തിലിറക്കാമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ പ്രതീക്ഷ.ഗ്രാമവണ്ടിക്ക് സമാനമായ ബസ് സര്‍വീസാണ് കൊച്ചി കളശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കെഎസ്‌ആര്‍ടിസി ആരംഭിച്ചത്. ഇവിടേക്ക് ഷട്ടില്‍ സര്‍വീസ് വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.

10 രൂപയാണ് എച്ച്‌എംടി ജംഗ്ഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള ബസ് ചാര്‍ജ്. മെഡിക്കല്‍ കോളേജ് പിടിഎ ഒരു ലക്ഷം രൂപ സര്‍വീസിനായി സ്പോണ്‍സര്‍ ചെയ്തു. ഇതിലൂടെ 10,000 പേര്‍ക്ക് സൗജന്യ യാത്ര നല്‍കും. ഇത് വേണ്ടാത്തവര്‍ക്ക് ടിക്കറ്റെടുത്തും യാത്ര ചെയ്യാം. ബസ് സര്‍വീസ് തടസ്സമില്ലാതെ നടത്താന്‍ കൂടുതല്‍ പേരില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് പ്രതീക്ഷിക്കുന്നതായി ചടങ്ങിനെത്തിയ മന്ത്രി പി രാജീവ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...

ശബരിമല സീസണിലേക്ക് 600 ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; ടെണ്ടർ ക്ഷണിച്ചു

0
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ...