പുനര്‍ വിവാഹിതനാവാന്‍ പേര് രജിസ്റ്റര്‍ ചെയ്ത പിതാവിനെ മകന്‍ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പൂനെ : പുനര്‍ വിവാഹിതനാവാന്‍ പേര് രജിസ്റ്റര്‍ ചെയ്ത പിതാവിനെ മകന്‍ അമ്മിക്കല്ലിനിടിച്ചു കൊലപ്പെടുത്തി. 80-ാം വയസില്‍ പുനര്‍ വിവാഹിതനാവാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത പിതാവിനെ മകന്‍ അരയ്ക്കുന്ന കല്ലെടുത്ത് തലയിലിടിച്ച്‌ ക്രൂരമായി കൊലപ്പെടുത്തിയെന്ന് പോലീസ്. പൂനെയിലെ രാജ്ഗുരു നഗറില്‍ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

47കാരനായ മകനാണ് എണ്‍പതുകാരനായ പിതാവിനെ കൊലപ്പെടുത്തിയത്. ശങ്കര്‍ റാംബാവു ബോര്‍ഹാഡി എന്നയാളാണ് കൊല്ലപ്പെട്ടത്. മകന്‍ ശേഖര്‍ ബോര്‍ഹാഡിയാണ് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും പിതാവിനെ കൊലപ്പെടുത്തിയെന്ന് പറയുകയും ചെയ്തു.

രാജ്ഗുരു നഗറിലെ നന്ദാദീപ് ഹൗസിംഗ് കോളനിയിലെ നിവാസിയാണ് ശേഖര്‍. ഇവിടെ തന്നെയുള്ള ഒരു ബ്യൂറോയില്‍ ഒരു യുവതിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിച്ചതാണ് മകന്‍ ശേഖറിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ശങ്കറിന്റെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം മസാല അരയ്ക്കുന്ന കല്ലെടുത്ത് തല തല്ലിപ്പൊട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് മകന്‍ മൊഴി നല്‍കിയിട്ടുണ്ട്.

പിതാവിന്റെ അനക്കം നിലയ്ക്കും വരെ കല്ലുകൊണ്ട് ഇടിച്ചുവെന്നാണ് മകന്റെ മൊഴി. ഇയാളെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അടുക്കളക്കത്തി ഉപയോഗിച്ച്‌ തല വെട്ടി നീക്കാനും ശ്രമിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...