ടോറസ് ലോറിക്കു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച്‌ ഗായകന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച്‌ ഗായകന് ദാരുണാന്ത്യം. മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് ശ്രീ ശബരിയില്‍ കൃഷ്ണന്‍ കുട്ടി (ബേബി -50) ആണ് മരിച്ചത്. സ്കൂട്ടറിലെ സഹയാത്രികനായ സുഹൃത്ത് രാജുവിനെ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലുകടവ് ചിത്തിരവിലാസം സ്കൂളിന് സമീപത്തായിരുന്നു അപകടം. കല്ലുകടവ് ഭാഗത്തു നിന്നു മണ്ണൂര്‍ക്കാവ് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടര്‍ ലോറിയുടെ പാര്‍ക്കിങ് ലൈറ്റ് കാണാതെ പിന്‍വശത്ത് ഇടിച്ചു കയറുകയായിരുന്നു.

നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണന്‍ കുട്ടി മരിച്ചു. ഭക്തി ഗാനമേള ട്രൂപ്പുകളിലെ സജീവ സാന്നിധ്യമായിരുന്ന കൃഷ്ണന്‍ കുട്ടി ശ്രീ ശബരി ശാസ്താംപാട്ട് സംഘം എന്ന പേരില്‍ സ്വന്തമായൊരു ട്രൂപ്പും നടത്തിയിരുന്നു. നിരവധി ഭക്തിഗാനങ്ങളും ശാസ്താംപാട്ടുകളും രചിച്ചിട്ടുണ്ട്. കഴിഞ്ഞ വൃശ്ചികത്തില്‍ മണ്ണൂര്‍ക്കാവ് ക്ഷേത്രത്തെ കുറിച്ച്‌ സ്വന്തമായി രചിച്ച്‌ ആലപിച്ച ഭക്തിഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: ഗീത. സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് കേസ്സെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

0
മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി...

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന്...

ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും

0
പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും....

ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

0
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍...