നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ അസഭ്യം പറഞ്ഞു ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂർ : സിനിമാ നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അസഭ്യം പറയുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്ത ആൾ പിടിയിൽ. തൃശൂർ നടത്തറ കൊഴുക്കുള്ളി, ഉഷസ് വീട്ടിൽ വിമൽ വിജയ് (31) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 5 ന് ആണ് സംഭവം.

ദിലീപിനെ കാണാനെത്തിയ ഇയാൾ ഗെയിറ്റ് ചാടികടന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ആളുകൾ കൂടിയപ്പോൾ ഓടിരക്ഷപ്പെട്ടു. അങ്കമാലിയിൽ നിന്ന് വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാൾ വന്നതും തിരിച്ച് പോയതും. ഇത് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.

ചില സിനിമകളിൽ ഇയാൾ അഭിനയിച്ചതായും പറയപ്പെടുന്നു. ഇൻസ്പെക്ടർ സി.എൽ.സുധീർ, എസ് ഐ. കെ.വി.ജോയി, എ എസ് ഐ പി.എ.ഇക്ബാൽ, സി.പി.ഒ.മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച് ഹാരിസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...