പോലീസ് സ്റ്റേഷനിൽനിന്ന് പ്രതിയെ രക്ഷപ്പെടുത്തി കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : ആക്രമണ കേസിലെ പ്രതിയെ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ ലിസ്റ്റിലുള്‍പ്പെട്ടയാള്‍ അറസ്റ്റില്‍. നാരായണമംഗലത്ത് മോട്ടോര്‍ ബൈക്കിന്‍റെ ശബ്ദത്തെച്ചൊല്ലി യുവാവിനെ ആക്രമിച്ച സംഘത്തിലുള്‍പ്പെട്ട കാഞ്ഞിരപ്പറമ്പില്‍ അനീഷിനെ (35) തിങ്കളാഴ്ച കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അനീഷിനെ പോലീസ് കസ്റ്റഡിയില്‍നിന്ന് ഇറക്കി കൊണ്ട് പോകാനെത്തിയ സഹോദരന്‍ ട്രോളി കണ്ണന്‍ എന്ന അരുണ്‍ (37) പോലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്യാനും അറസ്റ്റിലായ സഹോദരനെ ഇറക്കി കൊണ്ടുപോവാനും ശ്രമിച്ചതോടെ ഇയാളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാരായണമംഗലത്ത് ചെമ്മീന്‍കെട്ടിലെ ജോലിക്കാരനായ വരാപ്പുഴ സ്വദേശി അനന്തു (22)വിനെയാണ് സംഘം മാരകമായി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്.

അനന്തുവിന്റെ മോട്ടോര്‍ ബൈക്കിന് ശബ്ദം കൂടുതലാണെന്ന് ആരോപിച്ചായിരുന്നു സംഘം അനന്തുവിനെ ആക്രമിച്ചത്. ഇയാള്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ അരുണ്‍ പതിനേഴോളം കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...