സില്‍വര്‍ ലൈന്‍ ബോധവത്കരണവുമായി വീട്ടിലേക്ക് വരേണ്ടന്ന പോസ്റ്ററുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സില്‍വര്‍ ലൈന്‍ ബോധവത്കരണവുമായി വീട്ടിലേക്ക് വരേണ്ടന്ന പോസ്റ്ററുമായി നാട്ടുകാര്‍. വെണ്‍മണി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് നാട്ടുകാര്‍ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ചത്. ജനരോഷം ശക്തമായതോടെ മന്ത്രി സജി ചെറിയാനും സിപിഎം പ്രവര്‍ത്തകരും പ്രദേശത്തെ വീടുകളില്‍ കയറി ഇറങ്ങിയിരുന്നു. പിന്നാലെയാണ് വീട്ടിന് മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ചത്.

‘കെ-റെയില്‍ വരണം, കേരളം വളരണം’ എന്ന ടാഗ് ലൈനോടെയാണ് സിപിഎം പ്രചാരണം നടത്തുന്നത്. ഇതുസംബന്ധിച്ച ലഘുലേഖകളും പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കെ-റെയില്‍ ഈ വീടിന്റെ ശാപം, ഈ നാടിന്റെയും കെ-റെയില്‍ വേണ്ട’ എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് വീടിന് മുന്നില്‍ ഒട്ടിച്ചിരിക്കുന്നത്.

വെണ്മണിയില്‍ തന്നെ പ്രചാരണത്തിനെത്തിയ സിപിഎം പ്രവര്‍ത്തകരെ ഓടിക്കുന്ന വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. കെ-റെയിലിനെ പറ്റി സഖാക്കള്‍ കുടുംബത്തോട് വിശദീകരിക്കുമ്പോള്‍, ‘ഞങ്ങള്‍ക്ക് ഒരു സംഘടനയും വേണ്ട, ഞങ്ങള്‍ യാതൊരു സംഘടനയിലില്ലാത്തവരാണ്. കെ-റെയില്‍ വേണ്ട’ എന്നൊക്കെയാണ് വീട്ടുകാര്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ്...

കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ നിരുപാധികം പിൻവലിക്കണം , മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് നടന്ന സമരത്തിന് ഐക്യദാർഢ്യം...

ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന് എ വിജയരാഘവൻ

0
തിരുവനന്തപുരം: ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന്...

വടകര എംഡിഎംഎ കേസ് ; മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ

0
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ ലഹരിക്കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്....