അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചയാളെ അറസ്റ്റ്‌ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരണം കുരട്ടിയിൽ വീട്ടിൽ സോമൻ (64) നെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യത്തിന്റെ പേരിൽ നിരണം സ്വദേശി കൊച്ചുമുറ്റത്തേതിൽ വീട്ടിൽ തങ്കച്ചൻ (63) നെയാണ് ഇയാൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ മാന്നാറിൽ നിന്നും വിട്ടു സാധനങ്ങൾ വാങ്ങി സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്ന തങ്കച്ചനെ രണ്ടാംകുരിശ് എന്ന സ്ഥലത്ത് വെച്ച് സോമൻ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ തങ്കച്ചന്റെ മൊഴി രേഖപ്പെടുത്തിയ പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത ഉടൻതന്നെ പ്രതിയെ പിടികൂടി. സബ് ഇൻസ്പെക്ടർ നൗഫൽ, സി.പി.ഓ മാരായ രവികുമാർ, അനീഷ്, സുദീപ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...

സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ്...

0
കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ...