ബക്കിങ്ഹാം ​കൊട്ടാരത്തിലേക്ക് വെടിയുണ്ടകൾ എറിഞ്ഞ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഗ്രൗണ്ടിലേക്ക് വെടിയുണ്ടകൾ എറിഞ്ഞ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചാൾസ് രാജാവിന്റെ കിരീടധാരണം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം. ലോകനേതാക്കളടക്കം പ​ങ്കെടുക്കുന്ന പരിപാടിയാണ് ചാൾസ് രാജാവിന്റെ കിരീടധാരണം.കൊട്ടാരത്തിന്റെ കവാടത്തിനരികിൽ നിന്നാണ് യുവാവ് നിരവധി തവണ മുറ്റത്തേക്ക് അജ്ഞാത വസ്തുക്കൾ എറിഞ്ഞത്.

പരിശോധിച്ചപ്പോഴാണ് അത് വെടിയുണ്ടകളാണെന്ന് കണ്ടെത്തിയത്. മാരകമായ ആയുധം കൈവശം വെച്ചതടക്കമുള്ള കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ ചാൾസോ, ഭാര്യ കാമിലയോ കൊട്ടാരത്തിലുണ്ടായിരുന്നില്ല. വെടിയുണ്ടകൾ എറിഞ്ഞ സംഭവത്തിൽ കൊട്ടാരം അധികൃതർ പ്രതികരിച്ചിട്ടില്ല.ശനിയാഴ്ചയാണ് ചാൾസ് രാജാവിന്റെ കിരീടധാരണം. ഇതോടനുബന്ധിച്ചാണ് കൊട്ടാരം അടച്ചിട്ടത്. 70 വർഷത്തിനു ശേഷം ​ബ്രിട്ടനിൽ നടക്കുന്ന കിരീട ധാരണമാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...