വന്ദേഭാരതിന്റെ സമയം മാറും ; ഒരാഴ്ച കൂടി വിലയിരുത്തിയ ശേഷം സമയം പുനഃക്രമീകരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിനിന്റെ സമയം പുനഃപരിശോധിച്ച് വേണ്ട മാറ്റം വരുത്തും. ഒരാഴ്ച കൂടി ട്രെയിനിന്റെ ഓട്ടം വിലയിരുത്തിയ ശേഷമായിരിക്കും സമയം പുനഃക്രമീകരിക്കുക. ഇടസ്റ്റേഷനുകളിലെ സമയമായിരിക്കും പുനഃക്രമീകരിക്കുക. ചില സ്റ്റേഷനുകളിൽ നിശ്ചിത സമയത്തിൽ കൂടുതൽ ട്രെയിൻ നിർത്തിയിടേണ്ടി വരുന്നത് സമയ ക്രമീകരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തുടരെയുള്ള വേഗ നിയന്ത്രണങ്ങളും ലോക്കോ പൈലറ്റുമാരുടെ പരിചയക്കുറവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ സമയത്തെ ബാധിക്കുന്നുണ്ട്.

രണ്ട് മിനിറ്റ് സമയം മാത്രമുള്ള സ്റ്റോപ്പുകളിൽ അഞ്ച് മുതൽ 12 മിനിറ്റ് വരെ നിർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കാസർകോട് സമയത്ത് തന്നെ എത്തുന്നുണ്ട്. എന്നാൽ ഓട്ടോമാറ്റിക് ഡോറുകളോടുള്ള യാത്രക്കാരുടെ പരിചയക്കുറവ് സമയത്തെ ബാധിക്കാറുണ്ട്. തിരുവനന്തപുരം ഡിവിഷനിലാണ് സമയം അധികവും എടുക്കുന്നത്. ഇതിന് പ്രധാന കാരണം ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള വേഗത നിയന്ത്രണങ്ങളാണ്. ഇരു ദിശകളിലുമായി 34 വേഗ നിയന്ത്രണങ്ങളാണ് ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...