വനിത ഹോസ്റ്റലില്‍ കറങ്ങി നടന്ന അജ്ഞാതനെ പോലീസ് വലവിരിച്ച്‌ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : ഭാരതിയാര്‍ സര്‍വകലാശാല വനിത ഹോസ്റ്റലില്‍ കറങ്ങി നടന്ന ആ അജ്ഞാതനെ പോലീസ് വലവിരിച്ച്‌ പിടികൂടി. കോയമ്പത്തൂര്‍ കല്‍വീരാംപാളയം മാരിയമ്മന്‍ കോവില്‍ തെരുവിലെ പത്തൊമ്പതുകാരനായ സുരേന്ദറാണ് രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ കറങ്ങി നടന്നിരുന്നത്. സര്‍വകലാശാലയുടെ ചുറ്റുമതില്‍ ചാടിക്കടന്ന്​ വസ്ത്രം മോഷ്ടിച്ച്‌​ ധരിച്ചാണ്​ ഇയാള്‍ കറങ്ങി നടന്നിരുന്നത്​.

സംശയം തോന്നാതിരിക്കാനാണ്​ പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ചതെന്ന്​ പ്രതി പോലീസിന്​ മൊഴി നല്‍കി. അജ്ഞാത മനുഷ്യന്‍ അലഞ്ഞ് തിരിയുന്നതായും താമസിക്കാന്‍ ഭയമാണെന്നും ആരോപിച്ച്‌ സര്‍വകലാശാലയുടെ പ്രവേശന കവാടത്തിന് മുന്നില്‍ ഹോസ്റ്റല്‍ അന്തേവാസിനികള്‍ ഈയിടെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഇതേ തു‌‌ടര്‍ന്ന് വൈസ്​ ചാന്‍സലര്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്ന്​ ഉറപ്പ്​ നല്‍കിയതോടെയാണ്​ സമരം അവസാനിച്ചത്​. ഇതിനുശേഷവും ഹോസ്റ്റല്‍ മുറിയുടെ ജനലിലൂടെ ലാപ്ടോപ്​ എടുക്കാന്‍ ശ്രമം നടന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല. ഇതുമായി ബന്ധ​പ്പെട്ട്​ യുണിവേഴ്​സിറ്റി രജിസ്​ട്രാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്​ രണ്ട്​ പ്രത്യേക പോലീസ്​ ടീമുകള്‍ നിയോഗിക്കപ്പെട്ടു. പുലര്‍ച്ച പോലീസ്​ പട്രോളിങ്ങിനിടെയാണ്​ സംശയാസ്പദമായ സാഹചര്യത്തില്‍ കാണ​പ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്തത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...