ഓവർടേക്കുചെയ്യുന്നത് ഏത് വാഹനമായാലും കല്ലെറിഞ്ഞ് ചില്ല് തകർക്കും ; ഒടുവിൽ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ബൈക്കിന്റെ മുന്‍സീറ്റ് കവറില്‍ നിറയെ കല്ലുകള്‍ കരുതി തന്നെ മറികടന്ന് പോകുന്ന വാഹനങ്ങളുടെ ചില്ല് എറിഞ്ഞു തകര്‍ക്കുന്നയാളെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ തന്ത്രപരമായി പിടികൂടി.
ചാല ഈസ്റ്റ് കോയ്യോട് പൊതുവാച്ചേരി റോഡിലെ മെഹര്‍ ടെക് സ്റ്റൈയിലിന് സമീപം താമസിക്കുന്ന വാഴയില്‍ വീട്ടില്‍ സി.എച്ച്‌ ഷംസീറാണ് (47) അറസ്റ്റിലായത്. രണ്ട് ആംബുലന്‍സ് ഉള്‍പ്പെടെ ഏഴു വാഹനങ്ങളാണ് ഇയാള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. അഞ്ചു കാറുകള്‍ക്കു നേരെയും കല്ലേറുണ്ടായി. അന്വേഷണ സംഘത്തില്‍ എ.എസ്.ഐമാരായ അജയന്‍, രഞ്ചിത്ത്, നാസര്‍ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ താണ സ്വദേശി തസ്ലീമിന്റെ ഫോക്‌സ് വാഗണ്‍ പോളോ കാറിന്റെ ചില്ലുകള്‍ തകര്‍ത്തതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. നേരത്തെ കിഴുത്തള്ളി ബൈപാസില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നുവെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ പോലീസ് സി.സി.സി.ടി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഷംസീറിന്റെ ബൈക്ക് നമ്പര്‍ വ്യക്തമായത്. ഓവര്‍ ടേക്കു ചെയ്യുന്ന വേഗമേറിയ വാഹനങ്ങള്‍ കണ്ടാല്‍ താന്‍ കല്ലെറിയാറുണ്ടെന്ന് ഷംസീര്‍ പോലീസിന് മൊഴി നല്‍കി. ഇതിനായി ബൈക്കിന്റെ മുന്‍വശത്തെ സീറ്റ് കവറിലാണ് കല്ലുകള്‍ സൂക്ഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...