വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ യുവാവ് ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന വനിതാ ഡോക്ടറെ യുവാവ് അക്രമിച്ചു. സംഭവത്തിൽ കഴുത്തിന് പരിക്കേറ്റ ഡോക്ടറെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ കലവൂരിൽ ആയിരുന്നു സംഭവം. ഇവർ വീട്ടിൽ പാചകം ചെയ്യുന്നതിനിടെ യുവാവ് അതിക്രമിച്ചു കയറി പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തെ മണ്ണഞ്ചേരി ആർപ്പുക്കര സ്വദേശിയായ സുനിൽ ലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിന് നേരെയാണ് അക്രമണം ഉണ്ടായത്. വീടിന് പിന്നിലെ മതിൽ ചാടിക്കടന്ന് അക്രമി അ‌ഞ്ജുവിന്റെ അടുത്തെത്തിയത്. ഇവരുടെ കഴുത്തിന് കുത്തിപ്പിടിച്ച് യുവാവ് ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇവർക്കൊപ്പം ഭർത്താവും വീട്ടിലുണ്ടായിരുന്നു. തുടർന്ന് ബഹളം കേട്ട് ഭർത്താവ് എത്തി അക്രമിയെ കീഴ്പ്പെടുത്തി. പോലീസ് കസ്റ്റഡിയിലെടുത്ത സുനിൽ ലാലിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആക്രമിക്കാൻ ഉണ്ടായ കാരണം ഇപ്പോഴും വ്യക്തമല്ല. ഇയാൾ ലഹരിക്കടിമയാണെന്നാണ് പോലീസ് കരുതുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...