വയനാട് : ജില്ലയിലെ മീനങ്ങാടിയിലെ കരണി സ്വദശി അഷ്കര്‍ അലിയെ വീട്ടില്‍ കയറി വെട്ടിയ സംഭവത്തില്‍ വഴിത്തിരിവ്. ആക്രമണത്തിന് പിന്നില്‍ കാസര്‍ഗോഡ് -മംഗലാപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. രണ്ടരമാസം മുമ്പ് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ദുബായിൽ നിന്ന് കടത്തിയ 22 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കവർച്ചയിൽ അഷ്കറിന്‍റെ ബന്ധം സംശയിച്ചാണ് ആക്രമണമെന്നാണ് സൂചന. കാപ്പ ചുമത്തപ്പെട്ട് നാടുകടത്തപ്പെട്ടയാളാണ് അഷ്കര്‍. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റർ ചെയ്തുട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. അഞ്ച് പേരാണ് വീട് ചവിട്ടിപൊളിച്ച് അകത്തുകയറി അഷ്കറിനെ വെട്ടിയത്. പിതാവ് റസാക്കിനെ കെട്ടിയിട്ടാണ് അഷ്കറിനെ ആക്രമിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























