നാലുപേരെ കൊന്ന് നാട്ടില്‍ ഭീതി പരത്തിയ നരഭോജി കടുവയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നാലുപേരെ കൊന്ന് നാട്ടില്‍ ഭീതി പരത്തിയ നരഭോജി കടുവയെ പിടികൂടി. 21 ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് കടുവയെ പിടികൂടിയത്. ഇന്നലെയും ഇന്നു രാവിലെയും കടുവയെ പിടികൂടുന്നതിന് മയക്കുവെടി വെച്ചെങ്കിലും കാട്ടില്‍ കയറി രക്ഷപെടുകയായിരുന്നു. കര്‍ണാടക, കേരളം, തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി  നടത്തിയ തിരച്ചിലിന് ഒടുവിലാണ് കടുവയെ കണ്ടെത്തിയത്.

തമിഴ്‌നാട് മസിനഗുഡിയില്‍ നാലുപേരെ കൊന്ന കടുവ ആഴ്ചകളോളമാണ്‌ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയത്. കടുവയെ പിടികൂടാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. കഴിഞ്ഞദിവസം രാത്രി നീലഗിരിയില്‍ കടുവയെ മയക്കു വെടിവെച്ച്‌ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കാടുകയറിയതിനെ തുടര്‍ന്ന് പിടികൂടാന്‍ സാധിച്ചില്ല. ഇന്ന് ഉച്ചയോടെയാണ് പിടികൂടിയത്.

കടുവ സ്വൈര വിഹാരം നടത്തുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. രണ്ട് തവണ മയക്കുവെടിയേറ്റ കടുവ കാട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. നാട്ടിലിറങ്ങി നാല് പേരെ കൊന്ന ടി 23 എന്ന കടുവയെയാണ് മയക്കുവെടി വെച്ചത്. വെടിയേറ്റാല്‍ സാധാരണ ഗതിയില്‍ ഒരു കിലോമീറ്ററിനപ്പുറത്തേക്ക് കടുവയ്ക്ക് സഞ്ചരിക്കാന്‍ കഴിയില്ല. ഇത്രയും ദൂരം കനത്ത ഇരുട്ടും കൊടും കാടുമായതിനാല്‍ തിരച്ചില്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസം രാത്രിയില്‍ സാധിച്ചിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...