ഭര്‍ത്താവിന്റെ സ്വകാര്യത ലംഘിച്ചെന്ന് പരാതി ; ഭാര്യയ്ക്ക്  പിഴ ശിക്ഷ വിധിച്ച് ദുബൈ കോടതി

For full experience, Download our mobile application:
Get it on Google Play

ദുബൈ: ഭര്‍ത്താവിന്റെ സ്വകാര്യത ലംഘിച്ചെന്ന  പരാതിയില്‍ ഭാര്യയ്ക്ക് 2000 ദിര്‍ഹം പിഴ. ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറും അദ്ദേഹത്തിന്റെ വീടിന്റെ ചിത്രവും അദ്ദേഹവുമായുള്ള ചില വാട്സ്ആപ് ചാറ്റുകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനാണ് നടപടി. ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസ്  നടന്നുവരുന്നതിനിടെയാണ് ഇത്തരമൊരു നടപടി.

40 വയസുകാരിയായ സ്വദേശി വനിതയാണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷം ജനുവരിയിലാണ് കേസിന് ആധാരമായ സംഭവം. തന്റെ ഫോണ്‍ നമ്പറും ഭാര്യയുമായുള്ള സ്വകാര്യ ചാറ്റും ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തു വിട്ടെന്നാരോപിച്ചാണ് ഭര്‍ത്താവ് ബര്‍ദുബൈ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ സ്വകാര്യത ലംഘിക്കുന്ന നടപടികളാണിവയെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം കോടതിയില്‍ ഭാര്യ കുറ്റം നിഷേധിച്ചു. എന്നാല്‍ വാദത്തിനൊടുവില്‍ ഭാര്യ കുറ്റക്കാരി തന്നെയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ കുറച്ചുകൂടി കടുത്ത നടപടി ആവശ്യപ്പെട്ട് വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭയിൽ നിന്നും എംഎൽഎയുടെ വ്യാജ ഒപ്പിട്ട് പണം തട്ടി ; മുൻ എംഎൽഎയുടെ പിഎ...

0
തൃശ്ശൂര്‍: നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ മുൻ പിഎ മസൂദ്...

പശ്ചിമേഷ്യയിലെ പുതിയ നീക്കങ്ങൾ ; അഭിപ്രായ ഭിന്നതകൾക്കിടെ ട്രംപ് നെതന്യാഹുവിനെ വിളിച്ചു

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്...

500 രൂപ പിഴയിട്ട കേസിന് ജെസിബി പിടിച്ചിട്ടു ; വിട്ടുകിട്ടാൻ യുവാവിന്റെ ആത്മഹത്യാഭീഷണി

0
കോതമംഗലം/കഞ്ഞിക്കുഴി : വനപാലകർ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടുന്നതിനായി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ...

ഓപ്പറേഷൻ തൂഫാൻ ; എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി...