പിരിഞ്ഞു താമസിച്ചിരുന്ന ഭാര്യയെ ഭര്‍ത്താവ് പിന്നില്‍ നിന്നും കുത്തി വീഴ്‌ത്തി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : പിരിഞ്ഞു താമസിച്ചിരുന്ന ഭാര്യയെ ഭര്‍ത്താവ് പിന്നില്‍ നിന്നും കുത്തി വീഴ്‌ത്തി. ഇന്ന് രാവിലെ 8 മണിയോടടുത്ത് ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിമറ്റത്ത് കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം റോഡില്‍ വെച്ചായിരുന്നു ആക്രമണം. നെടുംമ്പാറ സ്വദേശിയും ആശാരിയുമായ അശോകനാണ് ഭാര്യ ജെബിയെ പിന്നില്‍ നിന്നും കുത്തിയത്.

കുറച്ചുകാലമായി ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. രാവിലെ ജോലിക്കുപോകാന്‍ വാഹനം എത്തുന്നതും കാത്ത് നില്‍ക്കുകയായിരുന്നു ജെബി. കുത്തേറ്റ് അവശയായി വീണ ജെബിയെ കൂടെയുണ്ടായിരുന്നവർ ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആളുകള്‍ ഓടിക്കൂടുന്നത് കണ്ട അശോകന്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...