മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ; ബാലകൃഷ്ണ ഷെട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളെ

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം : തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന സമിതി അംഗം ബാലകൃഷ്ണ ഷെട്ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി. വാദത്തിനായി പ്രതിഭാഗം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
കാസര്‍കോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍.

ബി എസ് പി സ്ഥാനാര്‍ത്ഥി സുന്ദരയുടെ നാമനിര്‍ദേശ പത്രിക ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപയും എണ്ണായിരം രൂപയുടെ സ്മാര്‍ട്ട് ഫോണും പാരിതോഷികം നല്‍കി പിന്‍വലിപ്പിച്ചുവെന്നാണ് കേസ്. പ്രതികള്‍ക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ചാം പ്രതിയായ ബാലകൃഷ്ണ ഷെട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 171 B, E വകുപ്പുകളും നേരത്തെ ചുമത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...

​”കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്”; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

​വ്യാജ പെൻഷൻ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

0
കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി...

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിവന്ന പട്ടിണി സമരം പിൻവലിച്ചു ; നഷ്ടപരിഹാര തുക നൽകാമെന്ന്...

0
ഇടുക്കി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി...