മാമ്പഴം പറിച്ചെന്നാരോപിച്ച് യുവാവിനെ അയല്‍വാസിയും കൂട്ടുകാരും തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കോട്ട: മാമ്പഴം പറിച്ചെന്നാരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ അയല്‍വാസിയും കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി തല്ലിക്കൊന്നു. അനുമതിയില്ലാതെ മാമ്പഴം പറിച്ചെന്നാരോപിച്ച് കോട്ട ജില്ലയിലെ സാങ്കോടാണ് കൊലപാതകം നടന്നത്. സൂരജ് കരണ്‍ മീണ എന്ന 36 കാരനാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഇയാളുടെ അയല്‍വാസിയായ മഹാവീര്‍ അടക്കം നാല് പേര്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.

മഹാവീര്‍ വടികൊണ്ട് സൂരജിന്റെ തലയ്ക്കടിച്ചതാണ് മരണമകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ ആരോപിച്ചു. കോട്ട ജില്ലയിലെ വിനോദ് കലാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന സൂരജ് കരണ്‍ മീണ നന്ദലാല്‍ ബൈര്‍വ എന്നായളുടെ ഉടമസ്ഥതയിലുള്ള വയലിലെ മാവില്‍ നിന്നും മാങ്ങ പറിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അടിയേറ്റ സൂരജിനെ സംഘം ബൈക്കിലിരുത്തി മറ്റൊരു സ്ഥലത്തെത്തിച്ചും ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ അവശനായ ഇയാളെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സൂരജ് കരണ്‍ മീണയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...