റാന്നി താലൂക്ക് അദാലത്ത് വേദി മാറ്റി
റാന്നി താലൂക്കിലെ മേയ് എട്ടിന് നടക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് വേദിയായി മുന്‍പ് നിശ്ചയിച്ചിരുന്ന വൈഎംസിഎ ഹാള്‍ പഴവങ്ങാടി കെട്ടിടത്തിനു പകരം മര്‍ത്തോമ ഓഡിറ്റോറിയം, ഐത്തല റോഡ്, റാന്നിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
തിയേറ്റര്‍ അസിസ്റ്റന്റ് : വാക്ക് ഇന്‍ ഇന്റര്‍വ്യൂ 16 ന്
കോന്നി മെഡിക്കല്‍ കോളജില്‍ അനാട്ടമി വിഭാഗത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ തിയേറ്റര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിധേയമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 16 ന് രാവിലെ 10.30 ന് കോന്നി മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ പരിചയത്തിന്റെ രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രമായിരിക്കും. ( അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന).
ഓമല്ലൂര്‍ വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചു
ഓമല്ലൂര്‍ വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വേ, കേരള സര്‍വേയും അതിരടയാളവും ആക്ട് പ്രകാരം പൂര്‍ത്തീകരിച്ചു. ഇങ്ങനെ തയാറാക്കിയിട്ടുളള സര്‍വേ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസിലും (എജെറ്റി മാരുതി സര്‍വീസ് സെന്റര്‍) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമകള്‍ക്ക് https://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുളള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ പരിശോധിക്കാം. പരാതി ഉണ്ടെങ്കില്‍ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളില്‍ പത്തനംതിട്ട റീസര്‍വെ നമ്പര്‍ ടു സൂപ്രണ്ടിന് ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0468 2961209
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ കോളനികളായ പാമ്പിനി, അടിച്ചിപ്പുഴ, കൊടുമുടി, അട്ടത്തോട് പടിഞ്ഞാറേക്കര, അട്ടത്തോട് കിഴക്കേക്കര, കരികുളം, കുറുമ്പന്‍മൂഴി എന്നിവിടങ്ങളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറികളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സ്ഥിര താമസക്കാരും 40 വയസില്‍ താഴെ പ്രായമുള്ളതുമായ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കോളനികളില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും റ്റി.റ്റി.സി, ബി.എഡ് യോഗ്യതയുള്ളവരുമായിരിക്കണം, ഈ യോഗ്യതക്കാര്‍ ഇല്ലാത്ത പക്ഷം ഡിഗ്രി / പി.ജി ക്കാരെ പരിഗണിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം. പ്രതിമാസം ഹാജരിന്റെ അടിസ്ഥാനത്തില്‍ പരമാവധി 15000 രൂപ ഒണറേറിയം അനുവദിക്കും .വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ,ജാതി, പ്രായം, വയസ് ,യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം മെയ് 10 ന് രാവിലെ 10 ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് റാന്നിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ – 04735 227703
കുക്ക്, ആയ, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍, കടുമീന്‍ചിറ ഹോസ്റ്റലുകള്‍, വടേശരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ നിലവില്‍ ഒഴിവുളളതും 2023-24 അധ്യയന വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുളളതുമായ കുക്ക്, ആയ, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍ എന്നീ തസ്തികളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മേയ് 10 ന് ഉച്ച കഴിഞ്ഞ് രണ്ടിന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പിഎസ്‌സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവരായിരിക്കണം. (കുക്ക് – പത്താം ക്ലാസ് പാസായിരിക്കണം, കെജിടിഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ ഫ്രം ഗവ.ഫുഡ് ക്രാഫ്റ്റ് അല്ലെങ്കില്‍ സമാന കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം, മറ്റ് തസ്തികളിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം, പ്രായപരിധി 18 നും 40 നും മധ്യേ ആയിരിക്കണം) പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് മുന്‍ഗണന. പ്രതിദിനം 675 രൂപ വേതന നിരക്കില്‍ (പരമാവധി പ്രതിമാസം – 18225 രൂപ) വേതനം ലഭിക്കും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ജാതി/ വരുമാനം/പ്രവര്‍ത്തി പരിചയം , യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം അന്നേ ദിവസം കൃത്യ സമയത്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ – 04735 227703
സൗജന്യ പഠനോപകരണ കിറ്റ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുളള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള സമയപരിധി മെയ് 12 വരെ നീട്ടി. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടും ഇ-മെയില്‍ മുഖേനയും ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സിന്റെയും ക്ഷേമനിധി കാര്‍ഡിന്റെ അല്ലെങ്കില്‍ അവസാനം അടച്ച രസീതിന്റെയും റേഷന്‍കാര്‍ഡിന്റെയും പകര്‍പ്പ് നല്‍കണം. ഫോണ്‍ : 04682 320158.
ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
മണക്കാല സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം മുഖേന നടത്തിവരുന്ന ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റ്റിഐജി /എംഐജി വെല്‍ഡിംഗ് , സിഎന്‍സി ടര്‍ണര്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍, അലുമിനിയം ഫേബ്രിക്കേഷന്‍ ആന്റ് കോമ്പസിറ്റ് പാനലിംഗ് എന്നീ കോഴ്സുകള്‍ക്കാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ : 7025120213.
സ്റ്റാഫ് നഴ്സ് നിയമനം
വടശരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 15 ന് വൈകുന്നേരം അഞ്ച് വരെ. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത ബിഎസ ്സി നഴ്സിംഗ്/ജനറല്‍ നഴ്സിംഗ് കോഴ്സ്. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടാവണം. നഴ്സിംഗ് പ്രവര്‍ത്തി പരിചയമുളളവര്‍ക്കും വടശേരിക്കര നിവാസികള്‍ക്കും മുന്‍ഗണന. പ്രായം 45 ല്‍ താഴെ. ഫോണ്‍ : 04735 251773.
വസ്തു നികുതി പരിഷ്‌കരണം ആക്ഷേപങ്ങള്‍ അറിയിക്കാം
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് 01-04-2023 പ്രാബല്യത്തില്‍ വസ്തു നികുതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാന വസ്തു നികുതി നിരക്ക്, മേഖലകള്‍, റോഡ് തരംതിരിവ് എന്നിവ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകാരത്തോടെ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുളള ആക്ഷേപങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍ മെയ് 31 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 0468 2214387
































