മണിപ്പൂർ അക്രമം ; കേരളത്തിൽ പന്തം കൊളുത്തി പ്രതിഷേധവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മണിപ്പൂരിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ മെയ് 7 ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹമാണ് ബിജെപി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് നിലംപതിച്ചത്. 25 വര്‍ഷംകൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും ജലരേഖയായി. ഇതില്‍നിന്ന് കേരളത്തിനു വലിയൊരു പാഠം പഠിക്കാനുണ്ട്. വിവിധ സമുദായങ്ങള്‍ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നുവന്നാല്‍ അതു മണിപ്പൂരിലേതുപോലെ വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

അതേസമയം സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഇതുവരെ 54 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മരിച്ച 54 പേരില്‍ 16 മൃതദേഹങ്ങള്‍ ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലും 15 മൃതദേഹങ്ങള്‍ ഇംഫാല്‍ ഈസ്റ്റിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...