ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവ് ; ‘കിനാവിന്റെ രാജകുമാരന്‍’ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളുടെ സ്വര്‍ണാഭരണവുമായി കടന്നുകളയുന്നത് പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍. കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീലി (38 )നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇവരില്‍ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജസീല്‍ കൈക്കലാക്കിയതായി പോലീസ് വിശദമാക്കി. കിനാവിന്റെ രാജകുമാരന്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി.

കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. ഈ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ വടകര പോലീസ് കോടതി മുഖാന്തിരം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...