വൈക്കം: ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മറവന്തുരുത്ത് തുരുത്തുമ്മ പത്തുപറയില്‍ പുരുഷോത്തമനാണ് ഭാര്യ ശശികലയെ (54) വെട്ടി ഗുരുതര പരിക്കേല്പിച്ചശേഷം തൂങ്ങിമരിച്ചത്.
തലക്ക് സാരമായി പരിക്കേറ്റ ശശികല ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ സെന്ററില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ഇവരുടെ രണ്ടുമക്കളും ഈ സമയം വീട്ടിലില്ലായിരുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ മകനെ വിളിച്ചുവരുത്തിയശേഷംനോക്കിയപ്പോഴാണ് മുറിവേറ്റു കിടക്കുന്ന ശശികലയെയും തൂങ്ങിമരിച്ച നിലയില്‍ പുരുഷോത്തമനെയും കണ്ടത്.