സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പുത്തൂരിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ വിജയകുമാറിന്‍റെ സഹോദരിയുടെ വീടിനു സമീപം വീറകു കൂട്ടിയിട്ടിരുന്ന സ്ഥലത്ത് തീ കത്തുന്നതായി കണ്ടു. ഉടൻതന്നെ സഹോദരിയും മറ്റുള്ളവരും ചേർന്ന് തീയണച്ചു. എന്നാൽ രാവിലെ സ്ഥലത്ത് ചെന്നുനോക്കിയപ്പോഴാണ് മ‍ൃതദേഹം കിടക്കുന്നത് കാണുന്നത്. അന്വേഷണത്തിൽ മരിച്ചത് വിജയകുമാർ ആണെന്ന് മനസ്സിലായി. ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തുനിന്ന് വിജയകുമാറിന്‍റെ ആത്മഹത്യകുറിപ്പ് കണ്ടെത്തി.

ജോലിചെയ്ത് ജീവിക്കാനുള്ള ശേഷി ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. കെട്ടിടനിർമാണ തൊഴിലാളിയായ വിജയകുമാർ കുറച്ചുദിവസമായി ജോലിക്ക് പോയിരുന്നില്ല. അതിന്‍റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സാമ്പത്തികശേഷിയുള്ള കുടുംബമാണ് വിജയകുമറിന്‍റെത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...