തിരുവനന്തപുരം : ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് എടുക്കാനാകാതെ പരമ്പരാഗത പാചക തൊഴിലാളികള്‍. കാര്‍ഡ് അനുവദിക്കുന്നതിനുള്ള പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ലെന്നാണ് ആക്ഷേപം. കാര്‍ഡ് എടുക്കുന്നതിന് അനുവദിച്ച സമയപരിധി നീട്ടി നല്‍കണമെന്നും ആവശ്യം.
രക്തപരിശോധന, ശാരീരിക പരിശോധന ടൈഫോയ്ഡ്, മഞ്ഞപ്പിത്ത ലക്ഷണ പരിശോധന തുടങ്ങിയവയാണ് ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നതിനായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്. എന്നാല്‍ ഇതില്‍ പലതും പരിശോധിക്കാനായി ലാബുകളും കണ്ടെത്തേണ്ട അവസ്ഥയിലാണ് പാചക തൊഴിലാളികള്‍. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ടൈഫോയിഡ് പരിശോധനക്കുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് തൊഴിലാളികള്‍. സ്വകാര്യ ആശുപത്രികളിലെ വലിയ തുകയ്ക്ക് ഓരോ വര്‍ഷവും പരിശോധന നടത്തുന്നത് സാധാരണക്കാരായ പാചകതൊഴിലാളികളെ ദുരിതത്തിലാക്കുമെന്നും ഇവര്‍ പറയുന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനക്കുള്ള സംവിധാനമേര്‍പ്പെടുത്തണമെന്നാണ് ആവശ്യം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























