യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികള്‍ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് നായപ്പെട്ടിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അതേമുറിയില്‍ ഭര്‍ത്താവ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. നാല്‍പ്പത്തിയഞ്ചുകാരനായ ദേബാശിഷ് ദാസ് ഗുപ്തയും ഭാര്യ ശ്രുതിദാ ഗുഹാബിശ്വാസുമാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്നും പോലീസ് ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കുറിപ്പില്‍ പറയുന്നു. രണ്ടുപേരെയും ഒരുമിച്ച്‌ അടക്കണമെന്നും കുറിപ്പിലുണ്ട്.

യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ കഴുത്തില്‍ ഞെരിച്ചതിന്റെ പാടുകള്‍ ഉള്ളതായും പോലീസ് വ്യക്തമാക്കി. ഒന്നരമാസം മുന്‍പാണ് ഇവര്‍ വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച ഫ്‌ളാറ്റ് ഒഴിഞ്ഞ് തിരികെ ചെന്നൈയിലേക്ക് മടങ്ങാനും പദ്ധിയിട്ടിരുന്നു.

വീട്ടുടമ അപ്പാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ വാങ്ങാനായി എത്തിയപ്പോള്‍ ആള്‍പെരുമാറ്റം ഇല്ലാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. റൂമിലെ എസിയും ടെലിവിഷനും പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഉടമ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് എത്തി റൂം തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...