മുംബൈ : ചൂളയില്‍ നിന്ന് ഉരുക്ക് തെറിച്ച് വീണ് തൊഴിലാളി മരിച്ച സംഭവത്തില്‍ കമ്പിനിക്കെതിരെ
കേസെടുത്ത് പോലീസ്. സ്റ്റീല്‍ ഉല്‍പ്പന്ന നിര്‍മാണ ഫാക്ടറിയിലാണ് ചൂട് ഉരുക്ക് തെറിച്ച് വീണ് ഒരാള്‍ മരിക്കുകയും അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. മഹാരാഷ്‌ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വാഡയിലാണ് സംഭവം. ഗ്രാമത്തിലെ സൂര്യ കമ്പിനിയില്‍ ഓഗസ്റ്റ് 22 ന് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. പിന്നാലെ പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ തൊഴിലാളികളില്‍ ഒരാള്‍ മരിച്ച വിവരം പിറ്റേ ദിവസമാണ് പോലീസ് അറിയുന്നത്. തുടര്‍ന്ന് കമ്പിനി മാനേജ്മെന്റിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ 304 (എ) അധിക വകുപ്പ് കൂടി ചേര്‍ത്തു. ഇതിന് പുറമെ തൊഴിലാളികള്‍ക്ക് പിപിഇ നല്‍കാത്തതിന് ഫാക്ടറി മാനേജര്‍ സിദ്ധാര്‍ത്ഥ് കുമാര്‍ ബല്‍റാം പാണ്ഡെക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.