പഴയ തുണികള്‍ ചോദിച്ച്‌ വീട്ടിലെത്തി വയോധികയുടെ മാല പൊട്ടിച്ച്‌ കടന്നു ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പഴയ തുണികള്‍ ശേഖരിക്കാനെന്ന വ്യാജേന വീടുകള്‍ കയറിയിറങ്ങി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപെട്ട ഇതര സംസ്ഥാന യുവാവ് പോലീസ് പിടിയില്‍. ബംഗളുരു സ്വദേശി പ്രതാപിനെയാണ് (26) അങ്കമാലി പോലീസ് പിടികൂടിയത്. പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ പ്രതി വീടിന്റെ മുന്‍വശത്തെത്തിയ വയോധികയുടെ മാലപൊട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. വയോധിക ഒച്ചവെച്ചതോടെ സമീപവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

തുടര്‍ന്ന് അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. വര്‍ഷങ്ങളായി പ്രതി കുടുംബവുമൊത്ത് കേരളത്തിലാണ് താമസം. പെരുമ്പാവൂര്‍ പള്ളിക്കവലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ തട്ടിയെടുത്ത മാല പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി കണ്ടെത്തി. ഇത് പോലീസ് കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...