തലയ്ക്ക് പരിക്കേറ്റ യുവാവ് മരിച്ചു ; സംഘര്‍ഷത്തിന് കാരണം വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കമെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മാരൂര്‍ രഞ്ജിത്ത് ഭവനില്‍ രണജിത്ത് (43) ആണ് മരിച്ചത്. മാര്‍ച്ച്‌ 27ന് രാത്രിയിലാണ് രണജിത്തിന് പരിക്കേറ്റത്. രണജിത്തിന് പരിക്കേല്‍ക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മാരൂര്‍ അനീഷ്ഭവനില്‍ അനില്‍കുമാര്‍ (44) നെതിരെ അടൂര്‍ പോലീസ് കേസെടുത്തിരുന്നു.

രണജിത്തിന് പരിക്കേറ്റ സംഭവത്തില്‍ ഭാര്യ സജിനി പോലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് അനില്‍ കുമാറിനെതിരെ കേസെടുത്തത്. വാട്സ്‌ആപ്പ് ഗ്രൂപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഭര്‍ത്താവിന് പരിക്കേറ്റത് എന്നാണ് സജിനി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്. അടൂര്‍ സിഐ ടിഡി പ്രജീഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.

മരണം സംബന്ധിച്ച്‌ രണജിത്തിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് അടൂര്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണ കാരണം വ്യക്തമാകൂ എന്ന് സിഐ പറഞ്ഞു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രണജിത്ത് പത്ര ഏജന്റാണ്. മക്കള്‍: ആയുഷ്, ആരവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...