മഹാരാഷ്ട്രയില്‍ മദ്യപിക്കുന്നതിനിടെ രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയില്‍ മദ്യപിക്കുന്നതിനിടെ രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവിന് ദാരുണാന്ത്യം. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന നാഗ്പൂര്‍ സ്വദേശിയായ 41കാരനാണ് മരിച്ചതെന്ന് മെഡിക്കല്‍ ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടലില്‍ വെച്ച്‌ വനിതാ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോഴാണ് വയാഗ്രയുടെ 50 എംജി ടാബ് ലെറ്റ് രണ്ടെണ്ണം യുവാവ് കഴിച്ചതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിന്‍റെ മുന്‍കാല ചരിത്രം ഇല്ലാത്ത യുവാവ് ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയാണ് യുവാവ് ടാബ് ലെറ്റ് കഴിച്ചത്.

അടുത്ത ദിവസം രാവിലെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിക്കാനും തുടങ്ങി. ഉടന്‍ തന്നെ ഡോക്ടറെ കാണാമെന്ന് വനിതാ സുഹൃത്ത് പറഞ്ഞു. എന്നാല്‍ മദ്യപിച്ച ശേഷം ഇത്തരത്തില്‍ മുന്‍പും അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് നിര്‍ദേശം അവഗണിച്ചു. എന്നാല്‍ പിന്നീട് യുവാവിന്‍റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറഞ്ഞതിനെ തുടര്‍ന്ന് തലച്ചോറിലെ ധമനി പൊട്ടി രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. മദ്യപിക്കുന്നതിനിടെ മരുന്ന് കഴിച്ചതോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ആകാം മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...