കുടുംബ വഴക്കിനിടെ ഭാര്യ മൊബൈൽ എടുത്ത് തലയ്ക്കടിച്ചു ; യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: കുടുംബ വഴക്കിനിടെ ഭാര്യയിൽനിന്ന് മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ഒഡീഷയിലെ ബോലാങ്കിർ ജില്ലയിലാണ് സംഭവം. ചിന്മിഭാട്ടി പാദ സ്വദേശിയായ സ്വപ്നേശ്വർ മിശ്ര ആണ് മരിച്ചത്. വീട്ടിൽ ഉണ്ടായ തർക്കത്തിനിടെ ഭാര്യ മൊബൈൽ കൊണ്ട് യുവാവിൻ്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സ തേടിയെങ്കിലും മരണപ്പെട്ടു. ബോളാങ്കിർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിന്മിഭാട്ടി പാദയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം. വീട്ടിൽ ഉണ്ടായ തർക്കത്തിനിടെ ഭാര്യ മൊബൈൽ എടുത്ത് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ബോലാങ്കിറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടക്കി.

വീട്ടിലെത്തിയതിന് പിന്നാലെ യുവാവിൻ്റെ ആരോഗ്യനില വഷയളായതോടെ കുടുംബാംഗങ്ങൾ ചേർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച യുവാവിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ യുവാവിൻ്റെ പിതാവ് പോലീസിൽ നൽകി. മകൻ്റെ മരണത്തിന് ഉത്തരവാദി മരുമകളാണെന്നും വിശദമായ അന്വേഷണം നടക്കണമെന്നും പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...