ഗ്യാസ് സിലിണ്ടര്‍ തലയില്‍ വീണ് വയോധികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ​ഗ്യാസ് സിലിണ്ടര്‍ തലയില്‍ വീണ് വയോധികന്‍ മരിച്ചു. തൃക്കൂര്‍ പഞ്ചായത്തിലെ നര്‍ക്കലയില്‍ വാടകക്ക് താമസിക്കുന്ന പറപ്പുള്ളി വീട്ടില്‍ മുസ്തഫ (60) യാണ്‌ മരിച്ചത്. വീട്ടിലേക്ക്‌ ഗ്യാസ് സിലിണ്ടര്‍ ചുമന്ന് കൊണ്ടുവരുമ്പോഴാണ് അപകടം. ​​ഗ്യാസ് തലയില്‍ വെച്ച്‌ കൊണ്ടുവരുന്നതിന് ഇടയില്‍ കാലിടറി മുസ്തഫ വീണു. മുസ്തഫയുടെ തലയിലേക്കാണ് ഈ സമയം ​ഗ്യാസ് സീലിണ്ടര്‍ വന്ന് വീണത്.

നര്‍ക്കലയില്‍ വാടക വീട്ടില്‍ തനിച്ചാണ് മുസ്തഫ കഴിയുന്നത്. കൂലി പണികള്‍ ചെയ്താണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. വാഹനത്തില്‍ ഇറക്കിയ ഗ്യാസ് സിലിണ്ടര്‍ വീട്ടിലേക്ക് ചുമന്ന് കൊണ്ടു പോവുമ്പോഴാണ് അപകടം എന്ന് വരന്തരപ്പിള്ളി പോലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ മുസ്തഫയെ വീട്ടുടമയും പ്രദേശവാസിയായ മറ്റൊരാളും ചേര്‍ന്ന് ഉടന്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...