റീല്‍സ് എടുക്കുന്നവര്‍ക്കു മുമ്പില്‍ പോസ് ചെയ്യാനായി പാമ്പിനെ കഴുത്തിലിട്ടയാള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂര്‍  : സമൂഹമാധ്യമങ്ങളില്‍ റീല്‍ ചെയ്യുന്നവരുടെ ആവശ്യം കേട്ട് പാമ്പിനെ കഴുത്തിലണിഞ്ഞയാള്‍ക്ക് ദാരുണാന്ത്യം. ഉന്നാവോ ജില്ലയിലെ ഔറസ് പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബജ്രംഗി സാധു എന്ന അമ്പത്തിയഞ്ചുകാരന്‍ പാമ്ബിന്റെ കടിയേറ്റ് മരണപ്പെട്ടത്. ഔറ പ്രദേശത്തെ ഭാവ്ന ഖേര ഗ്രാമത്തില്‍ താമസിക്കുന്ന ഇയാള്‍ കൈവണ്ടിയില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്‍പ്പന നടത്തിയാണ് ജീവിക്കുന്നത്. ഈ പ്രദേശത്ത് പഞ്ചര്‍ റിപ്പയര്‍ ഷോപ്പ് നടത്തിയിരുന്ന സുബേദാറിന്‍റെ കടയില്‍ കയറിയ പാമ്പാണ് സാധുവിനെ കടിച്ചത്.

കടയില്‍ കയറിയ പാമ്പിനെ സുബേദാര്‍ തല്ലിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ അവിടെ എത്തിയ ബജ്രംഗി ഇയാളെ തടയുകയും പാമ്പിനെ കൊല്ലുന്നത് പാപം ക്ഷണിച്ചുവരുത്തുമെന്ന് പറഞ്ഞുകൊണ്ട് പാമ്പിനെ പിടികൂടി പെട്ടിയിലാക്കി കടയില്‍ നിന്ന് പുറത്തെത്തിച്ചു. ഈ സമയം സുബേദാറിന്റെ കടയില്‍ പാമ്പ്കുടുങ്ങിയതറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ പാമ്പിനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു.

തുടര്‍ന്ന് ബജ്രംഗി പെട്ടി തുറന്ന് പ്രദര്‍ശനം ആരംഭിച്ചു. റീല്‍ നിര്‍മ്മിക്കാന്‍ താല്‍പ്പര്യമുള്ള ചിലര്‍ ഇയാളോട് പാമ്പിനെ കൈയ്യില്‍ പിടിക്കാനും, കഴുത്തിലണിയാനും ആവശ്യപ്പെട്ടു. പാമ്പിന്‍റെ വായില്‍ മുറുകെ പിടിച്ച്‌ കഴുത്തില്‍ ചുറ്റി റീല്‍ നിര്‍മ്മാതാക്കള്‍ക്ക് പോസ് ചെയ്യുന്നതിനിടെ പെട്ടെന്ന് ബജ്രംഗിയെ പാമ്പ് കടിക്കുകയായിരുന്നു. കടിയേറ്റ ബജ്രംഗിയെ ലക്നൗവിലെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി വൈകി മരണപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെടി ജലീൽ

0
മലപ്പുറം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെടി ജലീൽ....

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...