കിളികൊല്ലൂരില്‍ പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കിളികൊല്ലൂരില്‍ പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചിതയൊരുക്കിയ പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ചിതയൊരുക്കിയ പറമ്പിലെ വീട്ടുടമ ഹരിയെ ഇന്ന് രാവിലെ മുതല്‍ കാണാതായിരുന്നു. മരിച്ചയാള്‍ ഹരിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്‍പന നടത്തുന്നയാളാണ് ഹരി. ഇന്ന് രാവിലെ മുതല്‍ ഇയാളുടെ കടയും തുറന്നിരുന്നില്ല. മൃതദേഹത്തിന് സമീപത്തുവച്ച് പൂജയ്ക്കായി ഉപയോഗിച്ച സാധനങ്ങളും പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിലെത്തി 83 കാരിയുടെ മാല കവർന്ന പ്രതി പിടിയിൽ

0
പുളിക്കീഴ് : കറുത്ത വസ്ത്രങ്ങളും ഹെൽമറ്റും ധരിച്ചെത്തി 83 കാരിയായ വയോധികയുടെ...

വീട്ടമ്മയുടെ വിധവാ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം ; സിപിഐഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ നടപടി

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ വീട്ടമ്മയുടെ വിധവാ പെന്‍ഷന്‍ തട്ടിയെടുത്തതെന്ന പരാതിയിൽ...

കോയിപ്രം ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തും

0
കുമ്പനാട് : കുമ്പനാട് വൈസ് മെൻസ് ക്ലബ്ബിന്‍റെയും കോയിപ്രം ഗ്രാമപഞ്ചായത്തിന്‍റെയും സഹകരണത്തോടെ...

തീരദേശ പാതയിൽ ടിപ്പറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
തിരുവനന്തപുരം: തീരദേശ പാതയിൽ ടിപ്പറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന്...