തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ നിന്ന് വീണ് എഴുപത്തിരണ്ടുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഉറങ്ങിക്കിടക്കവേ തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ നിന്ന് വീണ് എഴുപത്തിരണ്ടുകാരന്‍ മരിച്ചു. കാരൈക്കുടി സ്വദേശി നാരായണനാണ് അതിദാരുണമായി മരിച്ചത്. തെങ്കാശിയിലുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ചെന്നൈ മന്നഡിയില്‍ നിന്നുള്ള സംഘത്തിനൊപ്പം ചേരാന്‍ പോകവെയാണ് നാരായണന്റെ മരണം. സിലമ്പ് എക്സ്‌പ്രസിലാണ് അപകടം ഉണ്ടായത്. രാത്രിയില്‍ കാരൈക്കുടിയില്‍ നിന്നാണ് ഇദ്ദേഹം തീവണ്ടിയില്‍ കയറിയത്.

വണ്ടി പുലര്‍ച്ചെയോടെ ചെന്നൈ താംബരത്തിന് അടുത്തെത്തിയപ്പോഴാണ് സഹയാത്രികര്‍ ഇയാളെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. മൂക്കിന് സാരമായ പരിക്കേറ്റിരുന്നു. ചെവിയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലുമായിരുന്നു. വണ്ടി താംബരം സ്റ്റേഷനില്‍ എത്തിയ ഉടന്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച്‌ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാരായണന് താഴെയുള്ള ബര്‍ത്തായിരുന്നു അനുവദിച്ചിരുന്നതെന്നും എന്നാല്‍ ഇയാള്‍ ബെര്‍ത്ത് മാറി മുകളില്‍ കിടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...