കേരള മെഡിക്കല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ; ഗൗരിശങ്കറിന് ഒന്നാം റാങ്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എസ് ഗൗരിശങ്കറിനാണ് (നീറ്റ് റാങ്ക് -17) ഒന്നാം റാങ്ക്. വൈഷ്ണ ജയവർധന (നീറ്റ് റാങ്ക് -23) രണ്ടാം റാങ്കും, കോട്ടയം, പാല സ്വദേശി ആര്‍.ആര്‍. കവിനേഷിന് (നീറ്റ് റാങ്ക് -31) മൂന്നാം റാങ്കും ലഭിച്ചു. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് കേരള മെഡിക്കൽ റാങ്ക് പട്ടിക തയ്യാറാക്കിയത്. 42059 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. പ്രവേശന ഷെഡ്യൂൾ അഖിലേന്ത്യ ഷെഡ്യൂൾ അനുസരിച്ചു പിന്നീട് പ്രസിദ്ധീകരിക്കും. അഖിലേന്ത്യാ ക്വാട്ടയിൽ മുന്നോക്ക സംവരണത്തിന്റെ വരുമാന പരിധിയിൽ സുപ്രീം കോടതി ഇടപെട്ടതിനാൽ അലോട്ട്മെൻറ് നടപടി വൈകാനാണ് സാധ്യത.

പിജി പ്രവേശനത്തിലാണ് ഇടപെടലെങ്കിലും എംബിബിഎസ് പ്രവേശനത്തെയും ബാധിക്കാനിടയുണ്ട്. കേരള മെഡിക്കൽ റാങ്ക് പട്ടിക നവംബർ 27 ന് പ്രസിദ്ധീകരി ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാലിത് പിന്നീട് നീട്ടി. നീറ്റ് പരീക്ഷയുടെ മാർക്ക് അറിയിക്കാനുള്ള സമയപരിധി നീട്ടിയത് കൊണ്ടാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചത്. മുപ്പതാം തീയതി വരെ കുട്ടികൾക്ക് നീറ്റ് പരീക്ഷ ഫലം അറിയിക്കാൻ അവസരമുണ്ടായിരുന്നു. മാർക്ക് അറിയിക്കാൻ പലർക്കും അവസരം കിട്ടിയില്ലെന്ന പരാതികളെ തുടർന്നായിരുന്നു അന്ന് സമയപരിധി നീട്ടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...