വെടി പൊട്ടിക്കാന്‍ കിണറില്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശി പാറ പൊട്ടിതെറിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : കിണറുപണിക്കിടെ വെടി പൊട്ടിക്കാന്‍ കിണറില്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശി പാറ പൊട്ടിതെറിച്ച്‌ മരിച്ചു. തമിഴ്നാട് തേനി പെരിയകുളം സ്വദേശി ശിവകുമാര്‍ (22 ) മരിച്ചത്. പാറത്തോട്, പള്ളിപ്പടിയില്‍ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഇദ്ദേഹം നിലവില്‍ പാറത്തോട് വാടകക്ക് താമസിച്ച്‌ ജോലി ചെയ്തു വരികയായിരുന്നു. പള്ളിപടി സ്വദേശി വഞ്ചിപുരയ്ക്കല്‍ ബെന്നിയുടെ പുരയിടത്തിലെ കിണറുപണിക്കായി എത്തിയതായിരുന്നു ശിവ.

വേനല്‍ കടുത്തതോടെ കിണറിന്‍റെ ആഴം കൂട്ടുവാനായി പണി തുടങ്ങിയിരുന്നു. കിണറിന് 20 അടിയോളം താഴ്ച്ചയുണ്ട്. പാറപൊട്ടിക്കാനായി തമരില്‍ വെടിമരുന്നിന് തിരി കൊളുത്തിയ ശേഷം മുകളിലേക്ക് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം പാറ സ്ഫോടനത്തോടെ പൊട്ടിതെറിക്കുകയും ശരീരം ചിന്നഭിന്നമാകുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...